X

പോക്സോ കേസിൽ പിടിയിലായ സി.പി.എം പ്രവർത്തകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പോക്‌സോ കേസില്‍ സി,പി.എം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പോക്‌സോ കേസില്‍ സി.പി.എം നേതാവ് അഹമ്മദ് കബീറിന്റെ അറസ്റ്റാണ് ചെര്‍പ്പുളശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്

ഇന്നലെയാണ് പന്നിയംകുറിശ്ശി സ്വദേശി അഹമ്മദ് കബീറിനെ പൊലീസ് പിടികൂടിയത്. അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം നേതൃത്വം അറിയിച്ചു. പെണ്‍കുട്ടിയും കുടുംബവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

webdesk13: