X

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി സീരിയൽ താരം

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ താരം ദിവ്യ. സീരിയൽ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം. ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

‘വിവാഹം കഴിഞ്ഞ് ആറ് വർമായി. ഈ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണ്. ഒരുവിധത്തിലും ജീവിക്കാൻ പറ്റുന്നില്ല. എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണെന്നും സീരിയൽ താരം പറയുന്നു.

webdesk15: