Connect with us

kerala

ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു : ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

ഏറെ വേദന നിറഞ്ഞ ദിവസമാണിന്നെന്നും.കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.

Published

on

എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആർട്ടിസ്റ്റ് നമ്പൂതിരിയുമായി ഉണ്ടായിരുന്നതെന്ന് ഓർമിച്ച് നടൻ മോഹൻലാൽ.ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.ഏറെ വേദന നിറഞ്ഞ ദിവസമാണിന്നെന്നും.കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം :-

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്.

Published

on

ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

kerala

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Published

on

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

Continue Reading

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

Trending