X

ഭരണ വൈകല്യത്താല്‍ സിപിഎം പ്രതിരോധത്തില്‍, ജാഥ കലാ ജാഥയായി: കെ. എം ഷാജി

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 14 കലക്ടറേറ്റ്കളിലേക്കും ആഹ്വാനം ചെയ്ത നികുതി കൊള്ളക്കെതിരെയുള്ള മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെയും ഭരണ പക്ഷ പാര്‍ട്ടിയുടെയും നേതാക്കള്‍ സുഖലോലുപതയില്‍ കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരവെയില്‍ കൊള്ളുന്ന യുവാക്കളാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെന്നും കെ എം ഷാജി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ജനങ്ങളെ തടയുന്നവരും കറുപ്പിന് വിലക്ക് പ്രഖ്യപിച്ചവവരും ആകാശ യാത്ര നടത്തുമ്പോള്‍ കാക്ക പറക്കുന്നത് പോലും ഭയപ്പെടുന്ന അവസ്ഥയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതികള്‍ കൃത്യമായി അന്വേഷണം നടന്നാല്‍ ശിവശങ്കറെ പോലെ പലരും ജയിലില്‍ കിടക്കേണ്ടി വരും. ഗോവിന്ദന്‍ മാഷ് നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ജനദ്രോഹ ബജറ്റിനെ ന്യായീകരിക്കാന്‍കഴിയില്ല എന്ന രാഷ്ട്രീയ വിവേകം ഉള്ളത് കൊണ്ടാണ് ഇ. പി ജയരാജന്‍ വിട്ടു നില്കുന്നത്. രാഷ്ട്രീയം പറഞ്ഞാല്‍ തിരിഞ്ഞു കുത്തും എന്നതിനാല്‍ ജാഥയില്‍ കലാപരിപാടികള്‍ നടത്തി തീര്‍ക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു, സി.പി.എം രക്ഷപ്പെടുത്തിയ ഒരുവിഭാഗവും കേരളത്തിലില്ല അവരെ വിശ്വസിച്ച ആദിവാസികളുടെ ചിത്രമാണ് ദയനീയമായ മധുവിന്റെയും വിശ്വ നാഥന്റെയും മുഖമെന്ന് അദ്ദേഹം പറഞ്ഞു, ജനവിരുദ്ധ ബജറ്റ്‌നെതിരെയുള്ള സമരങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ആഷിക് ചെലവൂര്‍, സഫറി വെള്ളയില്‍, സി ജാഫര്‍ സാദിക്ക്, എ ഷിജിത്ത് ഖാന്‍, ഷഫീക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം പി ഷാജഹാന്‍, സിറാജ് ചിറ്റേടത്ത്, വി അബ്ദുല്‍ ജലീല്‍, ശുഐബ് കുന്നത്ത്, എം ടി സെയ്ദ് ഫസല്‍, കെ പി സുനീര്‍, അഫ്‌നാസ് ചോറോട്, സാഹിബ് മുഖദാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി എച്ച് ഷമീര്‍, സി കെ ഷക്കീര്‍, സുബൈര്‍ വെള്ളിമാട് കുന്ന്, റിഷാദ് പുതിയങ്ങാടി, വി പി എ ജലീല്‍, കുഞ്ഞി മരക്കാര്‍, എം നസീഫ്, മന്‍സൂര്‍ മാങ്കാവ്, അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, പി സി സിറാജ്, സലാം ബേപ്പൂര്‍, ഒ കെ ഇസ്മായില്‍, റാഫി ചെരചോറ, നിസാം കാരശ്ശേരി, സിദ്ധീഖ് തെക്കയില്‍, ഫസല്‍ കൊമ്മേരി, ലത്തീഫ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

സമരത്തില്‍ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്, ഷൌക്കത്ത് മൂഴിക്കല്‍, ഹര്‍ഷിദ് നൂറാംതോട്, സജാദ് മലയമ്മ, മുസമ്മില്‍ പൂനത്ത്, നാസര്‍ കട്ടിപ്പാറ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

webdesk13: