india

ഏഷ്യാ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചേക്കും; ഇന്ത്യയുടെ മത്സരങ്ങൾ മറ്റ് രാജ്യങ്ങളിൽ നടത്തും

By webdesk15

March 24, 2023

ഈ വർഷത്തെ ഏഷ്യാകപ്പ് ചാമ്പ്യൻഷിപ്പിന് പാകിസ്ഥാൻ വേദിയാകുമെന്ന് റിപ്പോർട്ടുകൾ.അതെ സമയം ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് മറ്റു രാജ്യങ്ങളിൽ നടത്തുമെന്നാണ് വിവരം.യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് അടക്കമുള്ള ഇടങ്ങളാണ് ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത് ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 50 ഓവർ മത്സരങ്ങളുടെ ടൂര്‍ണമെന്റ് സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം.പാകിസ്ഥാനെതിരെ ഉൾ‌പ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.