X

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: റൊണാൾഡോയുടെ അൽ നാസർ തോറ്റ് പുറത്ത്

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിന്നും പുറത്ത്. യുഎഇയുടെ അല്‍ ഐനിനോട് പരാജയം വഴങ്ങിയതോടെയാണ് അല്‍ നസര്‍ പുറത്തായത്. കിങ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസര്‍ അടിയറവ് പറഞ്ഞത്.

ആദ്യ പാദത്തിൽ ഐനിൻ്റെ സൗഫിയാനെ റഹിമി നേടിയ ഒരു ഗോളിന് അൽ നാസർ പരാജയപ്പെട്ടിരുന്നു. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി അൽ ഐൻ ലീഡ് നേടി. ആദ്യ പാദത്തിൽ ഗോൾ നേടിയ സൗഫിയാനെ റഹിമിയാണ് രണ്ട് ഗോളുകളും നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽ നാസർ ഒരു ഗോൾ മടക്കി. അബ്ദുറഹ്മാൻ ഗരീബാണ് അൽ നാസറിനായി ഗോൾ നേടിയത്.

51-ാം മിനിറ്റില്‍ ഖാലിദ് ഈസയുടെ സെല്‍ഫ് ഗോളില്‍ അല്‍ നസര്‍ ഒപ്പംപിടിച്ചു. 61-ാം മിനിറ്റില്‍ അല്‍ നസറിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. പക്ഷേ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷോട്ട് പുറത്തേക്ക് പോയി. 72-ാം മിനിറ്റില്‍ ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് ഫ്രീകിക്കിലൂടെ ഗോള്‍ നേടി അല്‍ നസറിനെ മുന്നിലെത്തിച്ചു. കളി അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ അയമാന്‍ യഹ്യയ്ക്ക് 98-ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് അല്‍ നസറിന് തിരിച്ചടിയായി.

03-ാം മിനിറ്റിൽ സൂപ്പർ സബ് അൽ ഷംസി അൽ ഐനിനായി ഗോൾ കണ്ടെത്തി. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോൾ ആക്കിയ റൊണാൾഡോ സ്കോർ 4-3 ആയി ഉയർത്തി. ഇതോടെ ഗെയിം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ട് ഔട്ടിൽ അൽ ഐൻ താരങ്ങളായ റഹിമി, കക്കു, ഷംഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മൂന്ന് അൽ നാസർ താരങ്ങൾ അവസരം നഷ്ടപ്പെടുത്തി. 39 കാരനായ പോർച്ചുഗീസ് മാത്രമാണ് ഷൂട്ടൗട്ടിൽ ഗോൾ നേടിയ അൽ നാസർ താരം.

webdesk14: