X

എ ടി കെ മോഹന്‍ ബഗാനിന് തകര്‍പ്പന്‍ ജയം

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിക്കെതിരെ എ ടി കെ മോഹന്‍ ബഗാനിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എടികെയുടെ ജയം. ആദ്യ ഗോള്‍ തന്നെ നോര്‍ത്ത് ഈസ്റ്റാണ് നേടിയത്. 17ാം മിനുട്ടിലായിരുന്നു അത്. പക്ഷേ മറുപടിയായി ഒന്നാം പകുതിയില്‍ തന്നെ രണ്ട് ഗോളുകളുമായി എടികെ ലീഡ് നേടി. മാഴ്‌സലോ പെരേരയുടെ പാസില്‍ മലയാളി താരം സുഹൈര്‍ വടക്കേപീടികയാണ് ആദ്യം നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ വല കുലുക്കിയത്.  പക്ഷേ 22ാം മിനുട്ടില്‍ ജോണി കൗകോയുടെ ഗോളില്‍ എടികെ സമനില നേടി. 45ാം മിനുട്ടില്‍ ലിസ്റ്റണ്‍ കൊളാകോ നേടിയ ഗോളാണ് എ ടി കെയുടെ വിജയഗോള്‍. രണ്ടാം പകുതി ആരംഭിച്ച ഉടന്‍ തന്നെ മന്‍വീര്‍ സിംഗ് എ ടി കെക്കായി മൂന്നാം ഗോളും കരസ്ഥമാക്കി. 52ാം മിനുട്ടിലായിരുന്നു ആ സൂപ്പര്‍ ഗോള്‍.

ജയത്തോടെ 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ ടേബിളില്‍ രണ്ടാം സ്ഥാനത്തെതി. 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി ടേബിളില്‍ അവസാന സ്ഥാനത്താണ്.

web desk 3: