ജയ്പൂര്‍: പെരിയാറിന്റെയും ലെനിന്റെയും അംബേദ്ക്കറുടെയും പ്രതിമക്ക് പിന്നാലെ മഹാത്മാഗാന്ധിയുടെ പ്രതിമയും അടിച്ചു തകര്‍ത്തു.

രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് രാഷ്ട്രപിതാവിന്റെ പ്രതിമ അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഗാന്ധി പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും അടിച്ചു തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ത്രിപുര തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു.