തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വീണ്ടും അഭിഭാഷകരുടെ മര്‍ദനം. മന്ത്രി ഇ.പി ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സംഭവം. പൊലീസ് നോക്കി നില്‍ക്കെ രണ്ടു വനിതകള്‍ ഉള്‍പ്പെടെ വാര്‍ത്താലേഖകരെ അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറക്കിവിട്ടു. ജഡ്ജിയുടെ മുന്നില്‍വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റവും ഭീഷണിയും. മര്‍ദനത്തില്‍ ഏതാനും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ചാനലുകളുടെ ഒബി വാനുകളുടെ ചില്ലുകള്‍ തകര്‍ന്നു. പിന്നീട് പൊലീസ് സംഘമെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കോടതിക്കു പുറത്തെത്തിച്ചത്.