X

കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം

കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ഥിനിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രി പത്തര മണിയോടെ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ചാണ് സംഭവം ഉണ്ടായത്.ഭക്ഷണം കഴിക്കാനായി പുറത്തു പോയതായിരുന്നു ഇരുവരും. ഈ സമയത്താണ് സംഘം അവിടെ എത്തുകയും മോശമായി കമന്റ് അടിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദ്യസാക്ഷികള്‍ പറയുന്നു.

സംഭവം പോലീസ് അറിഞ്ഞതോടെ പെണ്‍കുട്ടിയെ അക്രമിച്ച സംഘത്തെ കസ്റ്റഡിയിലെടുത്തു. താഴെ അങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

web desk 3: