X

അല്‍ ബൈത്തില്‍ ഖത്തര്‍ അവസാന മല്‍സരത്തിന്

ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച അതേ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് അവസാന മല്‍സരത്തിന്. പ്രതിയോഗികള്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നാല് പോയിന്റ് സമ്പാദിച്ചവരാണ് മെംഫിസ് ഡിപ്പേയും സംഘവും. തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് കയറാം.

ഖത്തര്‍ ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോടും രണ്ടാം മല്‍സരത്തില്‍ സെനഗലിനോടും പരാജയപ്പെട്ടവര്‍. സെനഗലിനെതിരെ അവര്‍ക്ക് ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായി. ഇന്ന് തല ഉയര്‍ത്തി തന്നെ ലോകകപ്പിനോട് വിട ചോദിക്കാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. ഇക്വഡോറിനെതിരായ ആദ്യ മല്‍സരത്തില്‍ ഖത്തര്‍ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് മൂര്‍ഛ കുറഞ്ഞു. രണ്ടാം മല്‍സരം ആവേശത്തോടെ കളിച്ചു. രണ്ടാം പകുതിയില്‍ സെനഗലുകാര്‍ വേഗ ഫുട്‌ബോളില്‍ കീഴടക്കി. ഡച്ചുകാര്‍ക്ക് നോക്കൗട്ടിന് മുമ്പ് ശക്തരായി ഒരുങ്ങാനുള്ള മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ സെനഗലിനെ തോല്‍പ്പിക്കാനായപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനെതിരെ അവര്‍ നിറം മങ്ങിയിരുന്നു.

web desk 3: