News
അല്‍ ബൈത്തില്‍ ഖത്തര്‍ അവസാന മല്‍സരത്തിന്
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച അതേ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് അവസാന മല്‍സരത്തിന്.
ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച അതേ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് അവസാന മല്‍സരത്തിന്. പ്രതിയോഗികള്‍ കരുത്തരായ നെതര്‍ലന്‍ഡ്സ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നാല് പോയിന്റ് സമ്പാദിച്ചവരാണ് മെംഫിസ് ഡിപ്പേയും സംഘവും. തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് കയറാം.
ഖത്തര്‍ ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോടും രണ്ടാം മല്‍സരത്തില്‍ സെനഗലിനോടും പരാജയപ്പെട്ടവര്‍. സെനഗലിനെതിരെ അവര്‍ക്ക് ഒരു ഗോള്‍ സ്ക്കോര്‍ ചെയ്യാനായി. ഇന്ന് തല ഉയര്‍ത്തി തന്നെ ലോകകപ്പിനോട് വിട ചോദിക്കാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. ഇക്വഡോറിനെതിരായ ആദ്യ മല്‍സരത്തില്‍ ഖത്തര്‍ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് മൂര്‍ഛ കുറഞ്ഞു. രണ്ടാം മല്‍സരം ആവേശത്തോടെ കളിച്ചു. രണ്ടാം പകുതിയില്‍ സെനഗലുകാര്‍ വേഗ ഫുട്ബോളില്‍ കീഴടക്കി. ഡച്ചുകാര്‍ക്ക് നോക്കൗട്ടിന് മുമ്പ് ശക്തരായി ഒരുങ്ങാനുള്ള മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ സെനഗലിനെ തോല്‍പ്പിക്കാനായപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനെതിരെ അവര്‍ നിറം മങ്ങിയിരുന്നു.
entertainment
മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്മാന് അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
News
കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത;ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പും നല്കി.
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
-
kerala21 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india20 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More22 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala19 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

