എറണാകുളം: തിരുവോണ നാളില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂരില്‍ സംഭവം. തിരുവോണ ദിവസത്തില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ചു കീഴ്‌പ്പെടുത്താനായിരുന്ന ശ്രമം. കേസില്‍ 23 കാരനായ ഫോര്‍ട്ട് കൊച്ചി പള്ളിപ്പറമ്പില്‍ സ്വദേശി സനോജ്, എരമല്ലൂര്‍ സ്വദേശിയായ സില്‍വര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് വിവരം. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.