X

159 പേര് ജീവ രക്തദാനം നടത്തി ബഹ്‌റൈന്‍ കെ.എം.സി.സി ദേശീയ ദിനാഘോഷം നടത്തി; കെ.എം.സി.സി മുഖേന രക്തം നല്‍കിയവര്‍ 6059 ആയി

മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ക്യാമ്പ്. മലബാർ ഗോൾഡുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

രക്തം നൽകുക പ്ലാസ്മ നൽകുക എന്നതായിരുന്നു ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
വളരെ ഭംഗിയായി രക്തദാക്യാംപ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഷം തോറും ഇത്തരം ക്യാംപുകളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും കെഎംസിസി ബഹ്‌റൈന്‍ നേതാക്കള്‍ പറഞ്ഞു.

ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്താനുമുള്ള ഒരുക്കത്തിലാണ് കെഎംസിസി ബഹ്‌റൈന്‍.ഷെയ്ഖ് സ്വലാഹ് അബ്ദുൽ ജലീൽ അൽ ഫകീഹ് മുഖ്യാഥിതി ആയിരുന്നു

ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം ഡോക്ടർ ഫൈസൽ ചങ്ങനാശേരി , റഷീദ് മാഹി ,രാമത്ത് ഹരിദാസ് ,ജമാൽ നദ്‌വി ,അബ്ദുള്ള കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു

ക്യാംപിന് കെഎംസിസി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ക്യാമ്പ് കോ ഓർഡിനേറ്റർ സംസ്ഥാന വൈസ് പ്രെസിഡന്റുമായ എ പി ഫൈസൽ ,ഓര്‍ഗനസിംഗ് സെക്രട്ടറി കെപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര,ഓക്കേ കാസിം (ഹെൽത് വിങ് വർക്കിങ് ചെയർമാൻ )സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, അസ്‌ലം വടകര ,ഷെരീഫ് വില്ല്യാപ്പള്ളി,
അലി അക്ബർ ,അഷ്‌റഫ് മഞ്ചേശ്വരം ,റഫീഖ് നാദാപുരം ,അസീസ് പേരാമ്പ്ര ,സിദ്ധീഖ് അദ്ലിയ ,ഹാഫിസ് വള്ളിക്കാട് ,
ശിഹാബ്പ്ലസ് ,ആഷിക് പൊന്നു മൊയിദീൻ t
പേരാമ്പ്ര,അഷ്‌റഫ് അഴിയൂർ ,സമദ് ,മുനീർ ഒഞ്ചിയം
റിയാസ് ഓമാനൂര്‍ ഫൈസൽ കോട്ടപ്പള്ളി , അസീസ് റഫ ,റഫീക് നൊച്ചാട് ,അഷ്‌റഫ് ടി ടി ,റിയാസ് മണിയൂർ ,ഇബ്‌റാഹിം പുറക്കാട്ടേരി , ഫൈസൽ കോട്ടപ്പള്ളി, മഹമൂദ് പാനൂർ ,ഖലീൽ കാസർഗോഡ് ,റഷീദ് തൃശൂർ ,ഷാഫി , ഗഫൂർ , അയനിക്കാട് ഹമീദ് , അസീസ് സിത്ര
ഹുസ്സൈന്‍ സി മാണിക്കോത് ,മുഹമ്മദ് ചെറുമോത്, സത്താര്‍ ഉപ്പള, മുബഷിര്‍ സഹീര്‍, അനസ് കുയ്യില്‍, നസീം തെന്നട ,ഷഹീൻ താലാണൂർ ,അഷ്‌റഫ് പൈക്ക ,താജുദ്ധീൻ ,മുഹമ്മദ് മുയിപ്പോത്ത് ,
മൗസൽ മൂപ്പൻ ,മുനീർ ഒഞ്ചിയം ,നൗഷാദ് പുത്തൂര്‍, അസീസ് കണ്ണൂര്‍,ആഷിക് മേഴത്തൂര്‍,
വിഎച്ച് അബ്ദുള്ള, ആഷിഖ് , സത്താർ ഉപ്പള,ഇസ്ഹാഖ് പികെ,
മാസിൽ പട്ടാമ്പി, റിയാസ് വികെ, മുജീബ്, ഷെഫീഖ് പാലക്കാട്
അഷ്‌റഫ് തോടന്നൂർ ഉമർ മലപ്പുറം
Sk നാസർ ,
ആഷിക് പാലക്കാട് ,
ഹുസ്സൈൻ വയനാട്

എന്നിവരും ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 14വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. 2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6059പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായ വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

webdesk13: