X

കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംത്തിട്ട കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് സുരേന്ദ്രന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. ജാമ്യത്തുകയായി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞു.

സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇവരോടും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം കണ്ണൂരില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സുപ്രണ്ടിന് കൈമാറി.

സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തോടൊപ്പമാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്.

chandrika: