കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമര വേദിയില്‍. താനൊരു ഇടതുപക്ഷക്കാരനാണന്നും അടുത്ത തവണ വോട്ട് ചോദിച്ച് ചെല്ലുമ്പോര്‍ ജനം എന്റെ മുഖത്ത് തുപ്പാന്‍ അവസരമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രങ്കോക്കെതിരെ കര്‍ശന നടപടി എടുക്കണം. കന്യാസ്ത്രീകളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സഭകളൊന്നും ക്രിസ്തു പറഞ്ഞ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ കോടതിയില്‍ പറഞ്ഞത് ഇന്ത്യന്‍ നിയമം അനുസരിക്കാന്‍ പറ്റില്ലന്നാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലന്നും ചുള്ളിക്കാട് പറഞ്ഞു.