X

ലയണല്‍ മെസിക്കും അലക്‌സിയ പുറ്റലാസിനും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം

ലയണല്‍ മെസിയും അലക്‌സിയ പുറ്റലാസിയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടി. ഏഴാം തവണ മെസി സ്വന്തമാക്കിയപ്പോള്‍ ആദ്യമായാണ് പുറ്റലാസി പുരസ്‌കാരം നേടുന്നത്.

അര്‍ജന്റീനക്ക് വേണ്ടി കോപ അമേരിക്കയും ബാര്‍സലോണക്ക് വേണ്ടി കിംഗ്‌സ് കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് മെസിക്ക് തുണയായത്. നിലവില്‍ പി.എസ്.ജി താരമാണ് മെസി.

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചെല്‍സയുടെ ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.

മികച്ച യുവതാരമായി സ്പാനിഷ് താരം പെഡ്രി ഗോണ്‍സാലസ് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കിക്കാണ്.

അതേസമയം എഫ്‌സി ബാര്‍സലോണക്ക് വേണ്ടി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തനിനാലാണ് സ്പാനിഷ് താരം പുറ്റലാസ് പുരസ്‌കാരം നേടിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പടെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത്.

ചെല്‍സിയുടെ സാം കെര്‍, ആഴ്‌സനലിന്റെ വിവിയന്ന മെയ്‌ഡെമ, ബാഴ്‌സയിലെ സഹതാരമായ
ജെന്നിഫര്‍ ഹെര്‍മോസൊ എന്നിവരെ പിന്നിലാക്കിയാണ് പുറ്റാലസ് പുരസ്‌കാരം സ്വന്തമാക്കിയത്.

web desk 3: