ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ ബന്ദാരു വൈഷ്ണവ് അന്തരിച്ചു. 21 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സെക്കന്തരാബാദിലെ ഗുരു നാനാക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്. അഡല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബന്ദാരു ദത്താത്രേയ സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്.