തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താനൊരുങ്ങുന്നു. ഒമ്പത് യൂനിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നതാണ്