മുംബൈ: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ദേശീയ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലാണ് മലയാളി പേസര്‍ ഇടം പിടിച്ചത്. നേരത്തെ ഏകദിന ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല.

രഞ്ജി ക്രിക്കറ്റിലെയും ഐപിഎലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസില്‍ തമ്പിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിച്ചത്. വീരാട് കൊഹ് ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. തമിഴ്‌നാട് താരം വാഷിംഗ്ടണ്‍ സുന്ദറും ബേസില്‍ തമ്പിക്കൊപ്പം ടീമില്‍ ഇടം പിടിച്ചു.

ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ്-ഏകദിന മത്സങ്ങള്‍ക്ക് ശേഷമാണ് ടിട്വന്റി. നിലവില്‍ മൂന്നാം ടെസ്റ്റ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ടി-ട്വന്റി ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി , ജാദവ് ഉദ്നകട്.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍) വിജയ് രാഹുല്‍, ശിഖര്‍ ധവാന്‍, പുജാര, രഹാനെ, (വൈസ്.ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, അശ്വിന്‍, ജഡേജ, പാര്‍ത്ഥീവ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.