അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ എതിരെയാണ് കേസ്.

കഴിഞ്ഞദിവസമാണ് ഷാജഹാന്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറിക്ക് പുറത്തുനിന്ന് ശബ്ദം കേട്ടതോടെ സ്ത്രീ ബഹളം ഉണ്ടാക്കുകയായിരുന്നു. ഓടിരക്ഷപ്പെടന്നതിനിടെ ഷാജഹാന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ നിലത്തുവീണു.മൊബൈലിനകത്ത് ഷാജഹാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. സ്ത്രീയുടെ പരാതിയില്‍ പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്.