ബംഗളൂരു: 2017 പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗികാതിക്രമത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 1500 പൊലീസുകാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവര്‍ഷപുലരിയില്‍ സ്ത്രീകള്‍ക്കുനേരെ വ്യാപകമായി അതിക്രമങ്ങള്‍ നടന്നത്.

പുതുവര്‍ഷം ആഘോഷിക്കാനെത്തിയ സ്ത്രീകള്‍ വ്യപകമായി ഇത്തരത്തില്‍ അതിക്രമത്തിന് ഇരയാകുന്ന വാര്‍ത്ത ‘ബാംഗ്ലൂര്‍ മിറര്‍’ ദിനപത്രമാണ് ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചത്.

പൊതുവെ സ്ത്രീ സ്വാതന്ത്ര്യത്തിനും സുരക്ഷിതമായി രാത്രി യാത്രക്കും പേരുകേട്ട ബെംഗളൂര്‍ നഗരത്തിന്റ സല്‍പ്പേര് നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണു പുതുവര്‍ഷ ദിനത്തില്‍ അരങ്ങേറിയത്. അക്രമ റിപ്പോര്‍ട്ട് രാജ്യവ്യാപകമായ പ്രതിക്ഷേതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പുതുവര്‍ഷം ആഘോഷിക്കാനായി നഗരത്തില്‍ തനിച്ചെത്തിയ യുവതികളാണ് ആക്രമത്തിന് ഇരയായത്. വിവിധ ഭാഗങ്ങളില്‍ അപമാനം നേരിട്ട യുവതികള്‍ പൊലീസുകാരോടു സഹായം തേടുന്നതിനു താന്‍ സാക്ഷിയായതായും സംഭവം റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ വ്യക്തമാക്കി.