X

ഭരണഘടനാവിരുദ്ധം; കശ്മീര്‍ വിഭജനം നിലനില്‍ക്കില്ലെന്ന് പ്രശാന്ത് ഭൂഷന്‍

അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍.
ജമ്മു കശ്മീര്‍ വിഷയത്തില്‍ കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന ബില്ലുകള്‍ക്ക് ഭരണഘടനാ പരമായി ആ സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

ജമ്മു കശ്മീര്‍ വിഭജിക്കുന്നതിന് സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണ്. ജമ്മു കശ്മീരില്‍ യൂണിയന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളില്‍ 370 വരെയുള്ള ഏത് ഭേദഗതിക്കും ജമ്മു കശ്മീര്‍ നിയമസഭയുടെ സമ്മതം ആവശ്യമാവും. രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ സമ്മതപ്രകാരം ഇത് ചെയ്യാന്‍ സാധിക്കുന്നതല്ല. അത്തരം ഇടപടല്‍ ഭരണഘടനാവിരുദ്ധവുമാണ്, പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയതു.

അതേസമയം കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പാര്‍ലമെന്റ് സഭയില്‍ ഒരു ചര്‍ച്ചയും കൂടാതെ പ്രത്യേക ഓര്‍ഡിയന്‍സ് ഇറക്കിയാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവക്കുകയായിരുന്നു.

chandrika: