X

അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം: അതിസമ്പന്നരുടെ പട്ടികയില്‍ 7-ാം സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: അദാനി ഓഹരികള്‍ക്ക് വന്‍ നഷ്ടം. രണ്ട് ദിവസത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ടാണ് അദാനി ഓഹരികള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചത്.

അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമന്റിനാണ്. എസി.സി 4.99 ശതമാനം, അദാനി പോര്‍ട്‌സ് 16.47 ശതമാനം,അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി എന്റര്‍െ്രെപസസ്16.83 ശതമാനം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. കൂടാതെ അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.

നിലവില്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഫോബ്‌സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 ല്‍ ലോക സമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു

webdesk13: