Connect with us

Money

അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം: അതിസമ്പന്നരുടെ പട്ടികയില്‍ 7-ാം സ്ഥാനത്തേക്ക്

നിലവില്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്

Published

on

ന്യൂഡല്‍ഹി: അദാനി ഓഹരികള്‍ക്ക് വന്‍ നഷ്ടം. രണ്ട് ദിവസത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ടാണ് അദാനി ഓഹരികള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചത്.

അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമന്റിനാണ്. എസി.സി 4.99 ശതമാനം, അദാനി പോര്‍ട്‌സ് 16.47 ശതമാനം,അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി എന്റര്‍െ്രെപസസ്16.83 ശതമാനം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. കൂടാതെ അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.

നിലവില്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഫോബ്‌സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 ല്‍ ലോക സമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു

Business

മൂന്ന് കോടിയുടെ മെയ്ബ സ്വന്തമാക്കി ദുല്‍ഖര്‍, നമ്പറിന് നല്‍കിയത് 1.85 ലക്ഷം

മമ്മൂട്ടിയുടെ പേരില്‍ കോട്ടയം റജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 രൂപയും ഇവര്‍ മുടക്കി.

Published

on

മലയാള സിനിമയിലെ വലിയ വാഹന പ്രേമികള്‍ ആരൊക്കെ എന്ന ചോദ്യത്തിന് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും എന്നായിരിക്കും മിക്കവരുടെയും ഉത്തരം. പുതിയതും പഴയതുമടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവരുടെ ഗാരേജില്‍. ഇതിലേക്ക് എത്തിയ പുതിയ ഗെസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. മെഴ്‌സിഡീസ് ബെന്‍സിന്റെ മെയ്ബ ജിഎല്‍എസ് 600 ആണ് ദുല്‍ഖറിന്റെ പുതിയ കാര്‍.

മമ്മൂട്ടിയുടെ പേരില്‍ കോട്ടയം റജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 രൂപയും ഇവര്‍ മുടക്കി. കഴിഞ്ഞ വര്‍ഷം ബെന്‍സ് ജി63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ ആഡംബര എസ്‌യുവി. ഏകദേശം 2.9 കോടിയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

പൂര്‍ണമായും ഇന്ത്യയലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎല്‍എസ്600. ഇക്കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യലെത്തുന്നത്. നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിചേര്‍ത്ത വാഹനമാണ് മെയ്ബ. എസ്‌ക്ലാസിന് ശേഷം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് മെയ്ബ ജിഎല്‍എസ്.

നാല് ലിറ്റര്‍ ട്വീന്‍ ടര്‍ബോ വി8 എന്‍ജിനും 48 വാട്ട് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന്റെ കരുത്ത്. എന്‍ജിനില്‍ നിന്നും 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.

Continue Reading

Business

ഏപ്രിൽ 1 മുതൽ യു.പി.ഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് ഈടാക്കുമെന്ന് എൻ.പി.സി.ഐ

Published

on

ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ബാധകമാകുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുക വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട് ഇത് 0.5% മുതൽ 1.1% വരെയാണ്

ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് എൻപിസിഐ അറിയിച്ചു. “ബാങ്ക് അക്കൗണ്ട്-ടു-ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ” എന്ന് വിളിക്കുന്ന സാധാരണ യുപിഐ പേയ്‌മെന്റുകൾക്ക് നിരക്കുകളൊന്നും ഈടാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരംമാറ്റല്‍ ഫീസ്; ആര്‍.ഡി.ഒ. ഓഫീസിലും ട്രഷറിയിലും സ്വീകരിക്കുന്നില്ല; ഇട്രഷറി വഴി മാത്രമെന്ന നിര്‍ദ്ദേശത്തില്‍ ജനം വലയുന്നു

Published

on

നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള ഫീസ് ഇട്രഷറി സംവിധാനം വഴി മാത്രമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപേക്ഷകരെ വലയ്ക്കുന്നു. ആര്‍.ഡി.ഒ. ഓഫീസുകളിലും ട്രഷറികളിലും പണം സ്വീകരിക്കാതായതോടെ അപേക്ഷകര്‍ നെട്ടോട്ടമോടുകയാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി പ്രകാരം തരംമാറ്റത്തിന് അനുമതി ലഭിച്ച വയലുകള്‍ക്ക് നിശ്ചിത ശതമാനം തുക സര്‍ക്കാരിലടയ്ക്കണം. ലക്ഷക്കണത്തിന് രൂപയാണ് പലര്‍ക്കും ഈ രീതിയില്‍ അടയ്ക്കാനുള്ളത്. എന്നാല്‍ ഇത് ട്രഷറികളില്‍ നേരിട്ട് സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ചെലാനുകള്‍ മാത്രം ട്രഷറികളില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ട്രഷറി ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇട്രഷറിവഴി മാത്രമേ ഇനി ഈ പണമെടുക്കാവൂവെന്ന നിര്‍ദ്ദേശമെത്തിയതോടെ ആര്‍.ഡി.ഒ. ഓഫീസുകളില്‍ പണമെടുക്കുന്നത് നിര്‍ത്തി. ഇപ്പോള്‍ അപേക്ഷകര്‍ നേരെ ട്രഷറികളിലേക്കാണ് ഓടുന്നത്.

Continue Reading

Trending