X
    Categories: indiaNews

ബിഹാര്‍ സ്വന്തമാക്കാന്‍ മഹാസഖ്യം; എന്‍ഡിഎയില്‍ ഭിന്നത

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം എന്‍ഡിഎ സഖ്യത്തെ നേരിടും. രാഹുല്‍ ഗാന്ധി-തേജസ്വി യാദവ് ചര്‍ച്ചയിലെ ധാരണ അനുസരിച്ച് 70 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് മത്സരിക്കുക. ആര്‍ജെഡി 144 സീറ്റുകളില്‍ മത്സരിക്കും. സിപിഐഎംഎല്‍ 19, സിപിഐ ആറ്, സിപിഐഎം നാല് എന്നിങ്ങനെയാണ് മറ്റ് കക്ഷികള്‍ക്കുള്ള സീറ്റ് വിഹിതം. എതിര്‍പ്പുകള്‍ ഉപേക്ഷിച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കാന്‍ എല്ലാ ഘടക കക്ഷികളും തീരുമാനിച്ചു. അടുത്ത എഴ് ദിവസത്തിനുള്ളില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ നടപടികള്‍ പൂര്‍ത്തിയാക്കും.

മറുവശത്ത് എന്‍ഡിഎയില്‍ ഭിന്നതരൂക്ഷമാണ്. എല്‍ജെപി ഇപ്പോഴും എതിര്‍പ്പ് ശക്തമാക്കി നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് എല്‍ജെപിയുടെ നിലപാട്. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ജനവിധി തേടും എന്നാണ് എല്‍ജെപി വ്യക്തമാക്കിയത്.

എന്നാല്‍ എല്‍ജെപി ഭീഷണി പരിഗണിക്കാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് എന്‍ഡിഎ തീരുമാനം. എന്നാല്‍ എല്‍ജെപിയെ പരിഗണിക്കാതെ തീരുമാനം എടുക്കുകയാണെങ്കില്‍ ്അത് വലിയ രീതിയില്‍ എന്‍ഡിഎ സഖ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് എല്‍ജെപി സ്വീകരിക്കുന്ന സമീപനം.

 

web desk 3: