Connect with us

crime

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു

രിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

Published

on

ബിഹാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്നഗര്‍ എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്.നിതീഷ് കുമാറിന്റെ ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫോട്ടോയില്‍ യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റതായും കാണുന്നുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് ഈ പോസ്റ്റിനു താഴെ ആളുകളുടെ പ്രതികരണം.

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം; എസ്.ഐക്ക് പരുക്ക്

ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്.

Published

on

കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. സിപിഒമാരായ പ്രവീണ്‍, നിഖില്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപസംഘം പൊലീസിന് നേരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ രാത്രി എട്ടരയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച് ബാറില്‍ ബഹളം വച്ചത്. ഇത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. ആനന്ദ് ബാബു, അശ്വിന്‍ ബാബു, മനുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. മദ്യപസംഘത്തെ ബാറില്‍ നിന്ന് പുറത്തിറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നതിനിടെ മദ്യപസംഘം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. അതേസമയം ഇവരെത്തിയ വാഹനങ്ങളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Continue Reading

crime

വിദ്യാര്‍ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ച രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്

തൂത്തുക്കുടി സ്വദേശികളായ സെബാസ്റ്റ്യന്‍, പോള്‍രാജ് എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചത്.

Published

on

വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ച രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. അധ്യാപകരിലൊരാളെ തിരുനെല്‍വേലി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു അധ്യാപകനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

തൂത്തുക്കുടി സ്വദേശികളായ സെബാസ്റ്റ്യന്‍, പോള്‍രാജ് എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചത്. എയ്ഡഡ് കോളേജ് അധ്യാപകരാണ് ഇരുവരും. സെപ്റ്റംബര്‍ നാലിനാണ് സംഭവം നടന്നത്. തിരുനെല്‍വേലിയില്‍ വെച്ച് മദ്യപിക്കുകയായിരുന്ന ഇവര്‍ രാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് തങ്ങളോടൊപ്പം മദ്യപിക്കാന്‍ കൂടുന്നോ എന്ന് ചോദിച്ചു.

അധ്യാപകരുടെ സംസാരത്തില്‍ പന്തികേട് തോന്നിയ വിദ്യാര്‍ത്ഥിനി ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു. ശേഷം ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ അധ്യാപകര്‍ക്കെതിരെ പാളയംകോട്ടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

അധ്യാപകര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 74, 75,79(5) പ്രകാരം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച തൂത്തുക്കുടിയിലെത്തിയ പോലീസ് സംഘം അധ്യാപകരിലൊരാളായ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളിലൊരാളായ പോള്‍രാജ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം രണ്ട് അധ്യാപകരേയും സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതരും വ്യക്തമാക്കി.

Continue Reading

Trending