india

ജില്ലാ ജഡ്ജിയുടെ കാറിടിച്ച് ഫുഡ് ഡെലിവറിബോയ് മരിച്ചു

By webdesk14

December 27, 2022

നോയിഡയില്‍ പാര്‍ത്താല റൗഡില്‍ ജില്ലാ ജഡ്ജിയുടെ കാര്‍ ബൈക്കിലിടിച്ച് ഫുഡ് ഡെലിവെറിബോയ് മരിച്ചു. സൊമാറ്റോയുടെ ഡെലിവറി എക്‌സിക്യട്ടീവായ ബുലന്ദേശ്വര്‍ സ്വദേശി പര്‍വീന്ദര്‍ കുമാര്‍ (27) ആണ് മരിച്ചത്. പുലര്‍ച്ചെ 1.30 നാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടന്‍ കാര്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകട സമയത്ത് കാറില്‍ എത്രപേരുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. പോലീസ് സ്ഥലത്തെത്തുമ്പാള്‍ ആരുമുണ്ടായിരുന്നില്ല. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ ഡ്രൈവിങ്ങിനും മനപൂര്‍വമല്ലാത്ത നരഹത്യക്കും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.