പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന്‍ മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27) നെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സക്കായി കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പവേശിപ്പിച്ചു. ചിറ മനേങ്ങാട് മരത്തം കോട് മനക്കപറമ്പില്‍ ഭാസ്‌കരന്റെ മകനാണ് ബാലചന്ദ്ര.

വയനാട് സന്ദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരികയായിരുന്ന മനുവും ബാലചന്ദ്രനും ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്തു വെച്ച് കോഴിക്കോട്ട് പോയിരുന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മനുവിന്റെ മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.