ബംഗളൂരു: ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിനോടൊപ്പം ബിനീഷ് കോടിയേരിക്ക് ബംഗളൂരുവില്‍ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇഡി അന്വേഷിക്കും. സ്വര്‍ണക്കടത്തുകേസിലെ പ്രതി കെടി റമീസുമായും മുഹമ്മദ് അനൂപിന് ബന്ധമുണ്ട്.

റമീസും മുഹമ്മദ് അനൂപും ഒട്ടേറെത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ബെംഗളൂരുവില്‍വെച്ചാണ് അറസ്റ്റിലായത്. ഇതേദിവസം മുഹമ്മദ് അനൂപും റമീസും ഫോണില്‍ സംസാരിച്ചിരുന്നു. സ്വര്‍ണക്കടത്തും ലഹരിയിടപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.

2015ല്‍ ബിനീഷ് ബെംഗളൂരുവില്‍ ആരംഭിച്ച ബി. ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്.