X

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ദിന്‍ഡോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച വാദമാണ് ഇന്നലെ നടന്നത്. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവുകള്‍ വാദിഭാഗത്തിന്റെ പക്കലില്ലെന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്നുമുള്ള വാദമാണ് ബിനോയ് കോടിയേരിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് ഗുപ്ത പ്രധാനമായും ഉയര്‍ത്തിയത്. പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ട്. വിവാഹ രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ജാമ്യാപേക്ഷയില്‍ ഡി.എന്‍. എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. യുവതിക്ക് വേറെ ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച പ്രതിഭാഗം തെളിവായി ചിത്രങ്ങളും ഹാജരാക്കി. കേസുമായി പിതാവിന് ബന്ധമില്ലാത്തതിനാല്‍ ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കു മെന്ന് പരാതിക്കാരി യും വാദിച്ചു.

web desk 1: