X

ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി; യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നുവെന്നും വാദം

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡി.എന്‍. എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്‍ ഇക്കാര്യം എതിര്‍ത്തത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗക്കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നുവെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. വിവാഹം നടന്നുവെന്നതിന് അവര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

ഇന്നലെ കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോശി സെഷന്‍സ് കോടതി ഇരു ഭാഗത്തിന്റേയും വാദം വിശദമായി കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് മറുപടി പറയാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്തായിരുന്നു കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.

chandrika: