X

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3,261 പക്ഷികളെ നശിപ്പിച്ചു

ചാത്തമംഗലം പൗള്‍ട്രി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആകെ 13,261 പക്ഷികളെ കൊന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പക്ഷികളെ കൊല്ലുന്നത്. 30,580 മുട്ടകളും, 9660 കിലോ കോഴി തീറ്റയും നശിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നശിപ്പിച്ച പക്ഷികളുടെ കണക്കാണ് ഇപ്പോള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്ത് വിട്ടത്.

ഇന്ന് മാത്രമായി കൊന്നത് 273 പക്ഷികളെയാണ്. 190 കോഴി, ഒരു ഗിനിക്കോഴി, 82 മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയെയാണ് കൊന്നത്. 28 കോഴിമുട്ടയും നശിപ്പിച്ചു.

വെള്ളിയാഴ്ച ചാത്തമംഗലത്തെ സര്‍ക്കാരിന്റെ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും കൊന്നൊടുക്കിയിരുന്നു. അന്നേദിവസം 4,579 പക്ഷികളെയാണ് കൊന്നത്. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ട്.

webdesk13: