X
    Categories: MoreViews

ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല; യു.പിയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളെയെടുക്കുന്നു

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ലഭിക്കാതെ ബിജെപി പ്രതിസന്ധിയില്‍. 150 സീറ്റുകളിലേക്ക് ഇതുവരെയും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നതായാണ് വിവരം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ അംഗങ്ങളുടെ രാജി ഭീഷണിയും പ്രതിഷേധവും നില്‍നില്‍ക്കുന്നതിനിടെയാണ് മറ്റു പാര്‍ട്ടിക്കാരെ ആശ്രയിക്കാനുള്ള ബിജെപിയുടെ നീക്കം.
പതിനാലു വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ബിജെപി ശ്രമം നടത്തുന്നത്. മേല്‍ജാതിക്കാരുടെ പിന്തുണ മാത്രമാണ് നിലവില്‍ ബിജെപിക്കുള്ളത്. ഈ പിന്തുണ കീഴ്ജാതിക്കാര്‍ക്കിടയില്‍ വ്യാപിപ്പിക്കാനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സീറ്റു നല്‍കി ആ വിഭാഗത്തിന്റെ കൂടി പിന്തുണ സ്വന്തമാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സ്ഥിരം വോട്ടു ബാങ്കുകളെ പിണക്കാതെയും പുതിയ വോട്ടുബാങ്കു തേടിയുമാണ് പാര്‍ട്ടി നിലനില്‍പ്പിന് ശ്രമിക്കുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒബിസി കാര്‍ഡ് ഇറക്കി ബിജെപി 71 സീറ്റുകളില്‍ സ്വന്തമാക്കിയിരുന്നു. ഇതേ രീതി പിന്തുടരാനാണ് പാര്‍ട്ടിയുടെ നീക്കം. ദളിത്, യാദനവ വോട്ടുകളാണ് പാര്‍ട്ടി വിജയമന്ത്രമായി ഉരുവിടുന്നത്.

chandrika: