Connect with us

More

ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല; യു.പിയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളെയെടുക്കുന്നു

Published

on

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ലഭിക്കാതെ ബിജെപി പ്രതിസന്ധിയില്‍. 150 സീറ്റുകളിലേക്ക് ഇതുവരെയും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നതായാണ് വിവരം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ അംഗങ്ങളുടെ രാജി ഭീഷണിയും പ്രതിഷേധവും നില്‍നില്‍ക്കുന്നതിനിടെയാണ് മറ്റു പാര്‍ട്ടിക്കാരെ ആശ്രയിക്കാനുള്ള ബിജെപിയുടെ നീക്കം.
പതിനാലു വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ബിജെപി ശ്രമം നടത്തുന്നത്. മേല്‍ജാതിക്കാരുടെ പിന്തുണ മാത്രമാണ് നിലവില്‍ ബിജെപിക്കുള്ളത്. ഈ പിന്തുണ കീഴ്ജാതിക്കാര്‍ക്കിടയില്‍ വ്യാപിപ്പിക്കാനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സീറ്റു നല്‍കി ആ വിഭാഗത്തിന്റെ കൂടി പിന്തുണ സ്വന്തമാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സ്ഥിരം വോട്ടു ബാങ്കുകളെ പിണക്കാതെയും പുതിയ വോട്ടുബാങ്കു തേടിയുമാണ് പാര്‍ട്ടി നിലനില്‍പ്പിന് ശ്രമിക്കുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒബിസി കാര്‍ഡ് ഇറക്കി ബിജെപി 71 സീറ്റുകളില്‍ സ്വന്തമാക്കിയിരുന്നു. ഇതേ രീതി പിന്തുടരാനാണ് പാര്‍ട്ടിയുടെ നീക്കം. ദളിത്, യാദനവ വോട്ടുകളാണ് പാര്‍ട്ടി വിജയമന്ത്രമായി ഉരുവിടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒഡീഷയില്‍ വീണ്ടും തീവണ്ടി അപകടം; ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

Published

on

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ബാര്‍ഗാഹ് ജില്ലയിലെ മെന്ദപള്ളിയിലാണ് അപകടം.

ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം ട്രെയിന്‍ ദുരന്തം ഉണ്ടായ ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

Continue Reading

kerala

വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ; 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്

Published

on

വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. പൊന്നാനി വെളിയങ്കോട് എരമംഗലത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹ സത്കാരത്തിനിടയിലായിരുന്നു സംഭവം.

ഇന്നലെ ഉച്ചയോടെ നിരവധി പേര്‍ വയറിളക്കവും ഛര്‍ദിയും പനിയുമായി ആശുപത്രികളില്‍ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന വിരുന്നില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.

പെരുമ്പടപ്പ് പുത്തൻപള്ളി സ്വകാര്യ ആശുപത്രിയില്‍ മാത്രം 80 പേരാണ് ഇന്ന് രാത്രിവരെ ചികിത്സതേടിയത്. പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയില്‍ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയില്‍ 40 -ഓളം പേരും ഇതിനോടകം ചികിത്സതേടിയിട്ടുണ്ട്. യുവാക്കള്‍ക്കും മധ്യവയസ്കര്‍ക്കുമാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 140 -ഓളം പേരില്‍ 29 കുട്ടികളും 18 സ്ത്രീകളും ഉള്‍പ്പെടും.

Continue Reading

crime

ഇൻസ്റ്റഗ്രാം പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു

Published

on

കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.

രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് കാര്യങ്ങൾ വീട്ടുകാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Continue Reading

Trending