തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറികളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ചില സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. എറണാകുളം പോലുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകളില്‍ യാത്ര കഴിഞ്ഞെത്തിയവര്‍ ബുദ്ധിമുട്ട് നേരിടുന്നു. ചിലയിടങ്ങളില്‍ ഇവരെ ലക്ഷ്യത്തിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ചുവിട്ടാല്‍ ശക്തമായി നേരിടുമെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.