ലക്‌നൗ: ഗ്യാന്‍വാപി പോലുള്ള വിഷയങ്ങള്‍ ബി.ജെ.പി മനപൂര്‍വം വിദ്വേഷം ഇളക്കി വിടുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധനത്തിന്റെയും അവശ്യസാധനങ്ങളുടേയും വില കുതിച്ചുയരുകയാണ്. അവര്‍ക്ക് പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഒന്നും പറയാനില്ല. ബി.ജെ.പിക്ക് അവരുടേതായ ഒരു വിദ്വേഷ കലണ്ടറുണ്ട്. തിരഞ്ഞെടുപ്പ് വരെ അവര്‍ ഇത്തരം വിഷയങ്ങളുമായി രംഗത്തുവരും. യഥാര്‍ഥ പ്രശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും തങ്ങളുടെ തെറ്റുകള്‍ മറച്ചുപിടിക്കാനുമാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.