റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ഉച്ചയോടെ ദൃശ്യങ്ങള്‍ പരക്കുകയും ചെയ്തു. പങ്കജ് അടുത്തിടെ നടത്തിയ ഭൂമി ഇടപാടിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി റാഞ്ചി റൂറല്‍ എസ്.പി അജിത് പീറ്റര്‍ പറഞ്ഞു.

മൂന്നുപേരാണ് കൊല നടത്തിയതെന്നാണ് സംശയം. കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 പ്രതിഫലം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് ബുള്ളറ്റുകളാണ് പങ്കജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. വെടിയേറ്റ പങ്കജ് സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു.