ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. 68 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനുള്ള 35 എന്ന സംഖ്യ ബി.ജെ.പി മറികടന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ 14 സീറ്റുകളില്‍ മുന്നേറ്റം നടത്തിായാണ് ബി.ജെ.പി അധികാര സാധ്യതയിലെത്തിയത്. കോണ്‍ഗ്രസിന് 13 സീറ്റുകള്‍ നഷ്ടമായി.
അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ ഹിമാചലില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയിരുന്ന 19 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് 14 ഇടങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്തി.