കോഴിക്കോട്: എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഈ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു. http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.

mt-website-hacked-jpg-image-784-410

ഞങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും ടീം പാക്ക് സൈബര്‍ അറ്റാക്കേഴ്‌സാണ് തങ്ങളെന്നും സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശമാണ്. സമാന രീതിയില്‍ തന്നെയായിരുന്നു വിമാനത്താവളത്തിന്റെ സൈറ്റിലും പ്രത്യക്ഷപ്പെട്ടിരുന്ന സന്ദേശം.

കഴിഞ്ഞ ദിവസം നോട്ട് പിന്‍വലിക്കലിനെ ശക്തമായ ഭാഷയില്‍ എംടി വിമര്‍ശിച്ചിരുന്നു. തുഗ്ലക് പരിഷ്‌ക്കാരങ്ങളെ ഉപമിച്ചായിരുന്നു എംടിയുടെ വിമര്‍ശനം. പിന്നീട് എംടിക്കെതിരെ ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വെബ്‌സൈറ്റ് ആക്രമണവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.