X

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കരുത്ത് തെളിയിച്ച് ബ്ലാസ്റ്റേഴ്‌സ്.ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

62ാം മിനിറ്റില്‍ പേരരാ ഡേയ്‌സിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയായി. തുടര്‍ന്ന് 10 താരങ്ങളെ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.

എന്നാല്‍ കളിയുടെ 82ാം മിനിറ്റില്‍ അല്‍വാരോ വസ്‌കസിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ അവസാന ഇഞ്ച്വറി ടൈമില്‍ മുഹമ്മദ് ഇര്‍ഷാദിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന വേണ്ടി ആശ്വാസഗോള്‍ കണ്ടെത്തി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തെത്തി.

web desk 3: