X

ലോകായുക്ത: ജലീലിനെ തള്ളി കോടിയേരി; അഭിപ്രായം വ്യക്തിപരം

ലോകായുക്ത വിഷയത്തില്‍ അഭിപ്രായം പറഞ്ഞ കെ.ടി ജലീല്‍ ഒറ്റപ്പെട്ടു. ആ അഭിപ്രായങ്ങള്‍ വെറുമൊരു വ്യക്തി പറയുന്നതാണെന്നും സി.പി.എമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതോടെയാണ് ജലീല്‍ തീര്‍ത്തും ഒറ്റപ്പെട്ടത്. നേരത്തെ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും ജലീലിനെതിരെ രംഗത്ത് വന്നിരുന്നു.

ജലീല്‍ പറയുന്നത് സി.പി.എമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തക്കെതിരെ സി.പി.എം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ല. ജലീലിന്റെ അഭിപ്രായം സി.പി.എമ്മിന്റെ അഭിപ്രായമല്ല. ജലീല്‍ സി.പി.എം അംഗമല്ല. – കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ജലീലിന് പിന്തുണയുമായി ഇതുവരെ ഒരാളും രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

web desk 3: