തിരുവനന്തപുരം: പതിനാറുവയസുളള മകന്‍ ബ്ലുവെയില്‍ കളിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് തിരുവനന്തപുരത്ത അമ്മയുടെ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ ഭീതി പടര്‍്ത്തുന്നതിനിടെയാണ് കേരളത്തിലും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് സി മനു എന്ന കുട്ടി നീന്തലറിയാഞ്ഞിട്ടും പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മകന്‍ ബ്ലു വെയില്‍ കളിച്ചതായും ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയതായുമുള്ള അമ്മയുടെ വെളിപ്പെടുത്തല്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ട്യ്തു.

മനോജ് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ബ്ലുവെയില്‍ ഗെയിം കളിക്കാന്‍ ആരംഭിച്ചത്.
നവംബറില്‍ ഗെയിം കളിക്കാന്‍ തുടങ്ങിയ കാര്യം അമ്മയോട് സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 26നാണ് ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയശേഷം വീട്ടുകാരുമായി മകന്‍ അകന്നിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും അമ്മ പറയുന്നു.

നീന്തലറിയാത്ത മനോജ് ബ്ലുവെയില്‍ ടാസ്‌കായി ചുഴിയില്‍ ചാടി, കൂടാതെ വീട്ടില്‍ പറയാതെ കടല്‍ കാണാന്‍ പോയി, കൈയില്‍ മുറിവേല്‍പ്പിച്ച് സെമിത്തേരിയില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നാണ് ആദ്യ വിവരം.