കോഴിക്കോട്: ബേപ്പൂരിന് സമീപം കടലില്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി. കൊച്ചി മുനമ്പത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ട് അപകടത്തിലായത്.
ആറുപേര്‍ സഞ്ചിരിച്ചിരുന്ന ബോട്ടിലെ രണ്ട് പേരെ രക്ഷപ്പെടുത്തിയാണ് വിവരം. രക്ഷപ്പെടുത്തിയ ഇവരെ മത്സ്യ തൊഴിലാളികളാണ് കരയിലേക്ക് എത്തിക്കുന്നത്‌