X

സുരക്ഷാ പരിശോധന : പുന്നമട കായലിൽ സർവീസ് നടത്തുന്ന 17 ബോട്ടുകൾക്കെതിരെ നടപടി

ആലപ്പുഴ ജില്ലയിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം നടന്ന പരിശോധനയിൽ പുന്നമട കായലിൽ സർവീസ് നടത്തുന്ന 17 ഹൗസ് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു.
18 ഹൗസ് ബോട്ടും, 10 ശിക്കാര ബോട്ടും ഉൾപ്പടെ 28 ബോട്ടുകൾ പരിശോധിച്ചു. നിയമ വിധേയമായ യാതൊരു വിധ പേപ്പറുകളും ഇല്ലാത്തതിനാൽ 6 ഹൗസ് ബോട്ടുകൾക്കും 1 ശിക്കാര ബോട്ടിനും സ്റ്റോപ് മെമ്മോ നൽകി. ഈ ബോട്ടുകൾ ആര്യാട് പള്ളിക്ക് സമീപം ഉള്ള പോർട്ടിന്റെ യാർഡിലേക്കു മാറ്റുവാൻ ബോട്ട് ഉടമകൾക്ക് നിർദ്ദേശം നൽകി. മറ്റ് ക്രമക്കേടുകൾ കാണപ്പെട്ട 10 ബോട്ടുകളുടെ ഉടമകൾക്ക് 3 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. 12 ബോട്ടുകളിൽ ഡ്രൈവർമാർക്ക് മതിയായ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. യാത്രാ ബോട്ടുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ജില്ലയിൽ സർവ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും, വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

webdesk15: