Connect with us

kerala

വയനാട് തിരച്ചിലില്‍ വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി; ജനങ്ങളുടെ ആശങ്ക തീരും വരെ തിരച്ചില്‍ തുടരും

തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

Published

on

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്‍ 5 എണ്ണം മനുഷ്യരുടേതാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇവ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്.

തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം എച്ച്എംഎല്‍ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.

കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

kerala

കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്.

Published

on

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി സോന എല്‍ദോസാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പറവൂര്‍ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും.

Continue Reading

kerala

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

Published

on

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.

വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

Continue Reading

Trending