X

കള്ളവോട്ട് വിവാദം സൂരക്ഷാ വലയത്തില്‍ 7697 പേര്‍ വീണ്ടും ബൂത്തിലേക്ക്


കണ്ണൂര്‍: കനത്ത സുരക്ഷയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലളിലെ ഏഴ് ബൂത്തുകളിലായി 7697 വോട്ടര്‍മാര്‍ ഇന്ന് വീണ്ടും ബൂത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ ആറും കാസര്‍ക്കോട് ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടക്കുന്നത്. രാവലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പോളിംഗ്.
എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഒരോ ബൂത്തിലും ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ ബൂത്തിന്റെ നൂറ് മീറ്ററിനുള്ളില്‍ പ്രവേശിപ്പിക്കില്ല. കമ്പാനിയന്‍ വോട്ട് ചെയ്യുന്നതിനു പ്രത്യേക പരിശോധന ഉണ്ടായിരിക്കും. മുഖാവരണം നീക്കി പരിശോധന നടത്താന്‍ വനിതാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്ക് പുറമെ സിഐയുടെ നേതൃത്വത്തില്‍ അഞ്ചു പൊലീസുകാരായിരിക്കും ബൂത്തിന്റെ സുരക്ഷയ്ക്ക് ഉണ്ടാവുക. വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ബൂത്തിനു പുറത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പൊലീസും സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി ഒരോ ബൂത്തിലും അഞ്ച് വോട്ടിംഗ് മെഷീനാണ് നല്‍കിയത്. റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകള്‍ കാസര്‍കോട് മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ജില്ലാ കലക്ടര്‍മാര്‍ നേരിട്ട് നിരീക്ഷിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പിലാത്തറ ഇന്നലെ ഉച്ചയോടെ തന്നെ പൊലീസ് വലയത്തിലാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ശിവവിക്രം പറഞ്ഞു.

web desk 1: