ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മിനിസാഗയിലെ ബോംബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി പ്രാദേശിക സമയം പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല.
അതേസമയം, അജ്ഞാതരായ രണ്ടുപേര്‍ സ്‌ഫോടന വസ്തുക്കളുമായി റസ്‌റ്റോറന്റിനുള്ളിലേക്ക് പോകുന്നതിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.
Media officer on scene north west corner of Hurontario and Eglinton
— Peel Regional Police (@PeelPoliceMedia) May 25, 2018
Be the first to write a comment.