കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്. കണ്ണൂരില്‍ പാനൂരിനടുത്ത് താഴെ കുന്നോത്ത് പറമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലേക്കാണ് ബോംബോറുണ്ടായത്. ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകരായ ഷൈജു, അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു.

അതേസമയം ശനിയാഴ്ച കണ്ണൂരില്‍ നടന്ന സര്‍വകക്ഷി സമാധാനയോഗം അവസാനിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അക്രമം നടന്നത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍്‌പ്പെടുത്തി.