ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന്റെ തലേന്ന് ലക്നോവിലും മധ്യപ്രദേശിലുമായി നടന്ന ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യജമായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഭോപ്പാലില്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായ സ്ഥലവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥലും തമ്മിലുള്ള ദൂരവും സമയവും പൊരുത്തപ്പെടാത്തതാണ് സംശയത്തിന് അടിസ്ഥാനം. പോലീസ് മേധാവിമാരുടെ പ്രസ്താവനയിലും വൈരുദ്ധ്യം പ്രകടമായിരുന്നു.

വേല ൂൗശി.േരീാ എന്ന വാര്‍ത്താ പോര്‍ട്ടലാണ് ഇതുസം ബന്ധിച്ച സംശയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷാജാപൂറിന് സമീപം ഭോപ്പാല്-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത് 7 ന് രാവിലെ 10 മണിക്ക്. മണിക്കൂറുകള്‍ക്കകം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മധ്യപ്രദേശിലെ പിപാരിയയില്‍ നിന്നും പ്രതികളെ പിടികൂടി. എന്നാല്‍ സ്‌ഫോടനമുണ്ടായ ഷാജാപൂരില്‍ നിന്ന് പിപാരിയയിലേക്ക് റോഡ്-ട്രെയിന്‍ യാത്രക്ക് ചുരങ്ങിയത് ഏഴ് മണിക്കൂറും കാണ്‍പൂരിലേക്ക് 11.30 മണിക്കൂറും വേണം. പക്ഷേ ഈ സമയം തികയും മുമ്പേയായിരുന്നു അറസ്റ്റുകള്‍. പ്രതികള്‍ ഇനി വ്യോമ മാര്‍ഗമാണ് രക്ഷപ്പെട്ടത് എന്ന് കരുതിയാലും ഏതെങ്കിലും ഒരിടത്ത് നിന്നേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് വൈബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുമുണ്ട്.
യു.പി തലസ്ഥാനമായ ലക്നോവിന് സമീപത്തെ താക്കൂര്‍ഗഞ്ചില്‍ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കൊലപ്പെടുത്തിയ സൈഫുള്ള എന്ന ഭീകരനും ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ സൈഫുള്ള തമ്പടിച്ച വീട് സ്ഥിതി ചെയ്യുന്ന താക്കൂര്‍ ഗഞ്ചിലേക്ക് സ്‌ഫോടനം നടന്ന ഷാജാപുരില്‍ നിന്ന് എളുപ്പ വഴിയിലൂടെയാണെങ്കിലും 13 മണിക്കൂര്‍ യാത്രയുണ്ട്.
പക്ഷേ ഈ സമയം പോലും തികയും മുമ്പാണ് താക്കൂര്‍ ഗഞ്ചിലെ ഭീകരനെ പിടികൂടാനുള്ള ശ്രമം യു.പി ഭീകര വിരുദ്ധ സേന ആരംഭിച്ചത്. താക്കൂര്‍ ഗഞ്ചില്‍ രണ്ട് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന യു.പി ഡിജിപിയുടെ പ്രസ്താവനയും എന്നാല്‍ ഏറ്റുട്ടലിനൊടുവില്‍ ഒരാളുടെ മൃതദേഹം മാത്രം കണ്ടെടുത്തതും സംശയം ബലപ്പെടുത്തുന്നു.